കടയ്ക്കാവൂർ: ശിവഗിരി ശ്രീനാരായണ ധർമ്മ വൈദിക പ്രചാരണസഭ ചിറയിൻകീഴ് താലൂക്ക് കമ്മിറ്റി ഓഫീസ് വക്കത്ത് കണ്ണമംഗലം ക്ഷേത്രത്തിന് സമീപം ഡാങ്കേമുക്കിൽ തിരുവനന്തപുരം ശിവഗിരി മഠം ശ്രീനാരായണ വിശ്വ സംസ്കരഭവൻ ശങ്കരാനന്ദ സ്വാമികൾ ഉദ്ഘാടനം ചെയ്തു. പ്രചാര സഭാ താലൂക്ക് പ്രസിഡന്റ് കണ്ണൻശാന്തി അദ്ധ്യക്ഷത വഹിച്ചു. ശിവഗിരി മഠം ശിവഗിരി ശ്രീനാരായണ ധർമ്മ വൈദിക സംഘം സുഗതൻ തന്ത്രി അനുഗ്രഹ പ്രഭാഷണം നടത്തി. വക്കം പഞ്ചായത്ത് പ്രസിഡന്റ് വേണുജി, ശിവഗിരി ശ്രീനാരായണ ധർമ്മ വൈദിക സംഘം ട്രസ്റ്റ് പ്രസിഡന്റ് മനോജ് ശാന്തി, വൈദിക സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി അശോകൻ ശാന്തി, ധർമ്മ വൈദിക പ്രചാര സഭ താലൂക്ക് പ്രസിഡന്റ് കണ്ണൻ ശാന്തി, സെക്രട്ടി അനിൽകുമാർ ശാന്തി, തുടങ്ങിയവർ സംസാരിച്ചു. ധർമ്മ വൈദിക പ്രചാരസഭ താലൂക്ക് സെക്രട്ടറി കെ.പി. രവീന്ദ്രൻ ശാന്തി സ്വാഗതവും ധർമ്മ വൈദിക പ്രചാര സഭ താലൂക്ക് ട്രഷറർ സന്തോഷ് ശാന്തി നന്ദിയും പറഞ്ഞു.