dd

തിരുവനന്തപുരം: കേരള സഹൃദയവേദിയുടെ സ്‌നേഹസ്‌പർശം പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിലെ കുട്ടികൾക്ക് കുടകൾ വിതരണം ചെയ്‌തു. വഞ്ചിയൂർ ഗവൺമെന്റ് ഹൈസ്‌കൂളിൽ നടന്ന പരിപാടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്‌ഘാടനം ചെയ്‌തു. പ്രസിഡന്റ് ചാന്നാങ്കര എം.പി. കുഞ്ഞിന്റെ അദ്ധ്യക്ഷതയിൽ നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വഞ്ചിയൂർ ബാബു, ബി.ജെ.പി നഗരസഭാ കക്ഷി നേതാവ് എ.ആർ. ഗോപൻ, തോന്നയ്ക്കൽ ജമാൽ, കണിയാപുരം ഹലിം , അംബിക കുമാരി, ഷീല ദേവി, കെ.എച്ച്.എ.മുനീർ, എ.പി. മിസ്‌വർ, മുരുകൻ ആശാരി, എ.എസ്. കമാലുദീൻ, പി.ആർ. പ്രകാശ്, നിസാർ, വേദി സെക്രട്ടറി അൻവർ പള്ളിക്കൽ എന്നിവർ സംസാരിച്ചു.