തിരുവനന്തപുരം: എം.എസ്‌സി നഴ്‌സിംഗ് കോഴ്‌സിൽ ആലപ്പുഴ ഗവ. നഴ്‌സിംഗ് കോളേജിലെ കമ്മ്യൂണിറ്റി ഹെൽത്ത് നഴ്‌സിംഗ് സ്‌പെഷ്യാലിറ്റിയിൽ ഒഴിവുള്ള ഒരു സീറ്റിലേക്ക് സ്‌പോട്ട് അഡ്മിഷൻ 24ന് രാവിലെ 11ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിൽ നടത്തും. സർക്കാർ നഴ്‌സിംഗ് കോളേജുകളിൽ ഇനി വരുന്ന ഒഴിവുകളും സ്‌പോട്ട് അഡ്മിഷനിലൂടെ നികത്തും.
പ്രവേശന പരീക്ഷാകമ്മിഷണർ പ്രസിദ്ധീകരിച്ച 2018ലെ എം.എസ്‌സി നഴ്‌സിംഗ് പ്രവേശനത്തിനുള്ള റാങ്ക് പട്ടികയിൽ നിന്നാണ് പ്രവേശനം നടത്തുന്നത്. യോഗ്യത തെളിയിക്കുന്നതിനാവശ്യമായ അസൽ രേഖകൾ, ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, അനുബന്ധ രേഖകൾ എന്നിവ ഹാജരാക്കുന്ന വിദ്യാർത്ഥികളെയാണ് പരിഗണിക്കുന്നത്.
സ്‌പോട്ട് അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാർത്ഥികൾ 27നുള്ളിൽ കോളേജിൽ ഫീസടച്ച് രേഖകൾ സമർപ്പിച്ച് പ്രവേശനം നേടണം. അല്ലെങ്കിൽ അലോട്ട്‌മെന്റ് റദ്ദാക്കും. വിവരങ്ങൾ www.dme.kerala.gov.in ൽ.