തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസിനുവേണ്ടി ഫോട്ടോ കവറേജ് നടത്തുന്നതിന് കരാറടിസ്ഥാനത്തിൽ ഫോട്ടോഗ്രാഫർമാരുടെ പാനൽ തയാറാക്കുന്നു. എല്ലാ താലൂക്കുകളിൽനിന്നുമുള്ള പ്രതിനിധിയെ ഉൾപ്പെടുത്തിയാണു പാനലിനു രൂപം നൽകുന്നത്.
ഇൻഫർമേഷൻ പബ്ലിക്‌റിലേഷൻസ് വകുപ്പിലും പത്രസ്ഥാപനങ്ങളിലും ഫോട്ടോഗ്രാഫർമാരായി പ്രവർത്തിച്ചവർക്കും വൈഫൈ കാമറയുള്ളവർക്കും ഫോട്ടോഷോപ്പ് പ്രാവീണ്യമുള്ളവർക്കും മുൻഗണന. വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും ബയോഡാറ്റയും 23നകം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ സമർപ്പിക്കണം.
പ്രവൃത്തിപരിചയത്തിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. കരാർ ഒപ്പിടുന്നതു മുതൽ രണ്ടു വർഷത്തേക്കാണു പാനലിന്റെ കാലാവധി. ഒരു കവറേജിന് പ്രതിഫലം 700 രൂപ.
പാനലിൽ ഉൾപ്പെടുന്നവർക്കു വകുപ്പുതല പരിശീലനം നൽകും. മേഖലാ ഡെപ്യൂട്ടി ഡയറക്ടർ അദ്ധ്യക്ഷനായുള്ള നാലംഗ സമിതിയാണു പാനൽ തയാറാക്കുക.ഫോൺ: 0471 2731300.
ലെപ്രസി കേസ് ഡിറ്റക്ഷൻ കാമ്പെയ്ൻ
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള സെൻട്രൽ ലെപ്രസി ഡിവിഷന്റെ നിർദ്ദേശ പ്രകാരം അശ്വമേധം എന്ന പേരിൽ തിരുവനന്തപുരം ജില്ലയിൽ ലെപ്രസി ഡിറ്റക്ഷൻ കാമ്പെയ്ൻ സംഘടിപ്പിക്കുന്നു. ജില്ലാ മെഡിക്കൽ ഓഫീസിന്റെ നേതൃത്വത്തിൽ ഡിസംബർ അഞ്ചു മുതൽ 18 വരെയാണു പരിപാടി.
പരിപാടിയുടെ ആലോചനായോഗം 29നു വൈകിട്ട് മൂന്നിന് കളക്ടറേറ്റിൽ ചേരുമെന്നു ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.