drama



തിരുവനന്തപുരം ഗവ. വിമൻസ് കോളേജിന്റെയും സംഗീതനാടക അക്കാഡമിയുടെയും സംയുക്താഭിമുഖ്യത്തിൽ തിരുവനന്തപുരം ജില്ലയിലെ കോളേജ് വിദ്യാർത്ഥിനികൾക്കായി നാടകശില്പശാല സംഘടിപ്പിക്കുന്നു. ഡിസംബർ മൂന്നു മുതൽ ആറു വരെയാണ് നാടകക്കളരി സംഘടിപ്പിക്കുന്നത്. നാടകമെന്ന സങ്കീർണ കലാരൂപത്തിന്റെ ചരിത്രവും നൂതനപ്രവണതകളും നാടകരചനാസങ്കേതങ്ങളും അഭിനയത്തിന്റെ സൂക്ഷ്മതലങ്ങളും പരിചയപ്പെടുത്തുന്ന കളരിയിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാർത്ഥിനികൾ പ്രിൻസിപ്പലിന്റെ അനുമതിപത്രത്തോടെ അപേക്ഷിക്കണം. ഫോൺ: ബീന കെ, ഡോ. ഗംഗാദേവി, മലയാളവിഭാഗം, ഗവ. വിമൻസ് കോളേജ്, 8086051956, 9847118529.

വയർമാൻ പ്രായോഗിക പരീക്ഷാഫലം
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് എല്ലാ ജില്ലകളിലും നടത്തിയ 2018ലെ വയർമാൻ പ്രായോഗിക പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വകുപ്പിന്റെ ജില്ലാ ഓഫീസുകളിലും www.ceikerala.gov.in ലും ഫലം ലഭ്യമാണ്.