kerala-university
kerala uni

പി.എച്ച്.ഡി നൽകി

ബെറ്റി പി. കുഞ്ഞുമോൻ (നഴ്‌സിംഗ്), അനൂപ് എസ്. നായർ, സൗമ്യ മോൾ യു.എസ് (കെമിസ്ട്രി), ചിത്ര സി.ആർ (ബോട്ടണി), രശ്മി ആർ.ആർ (എൻവയൺമെന്റൽ സയൻസസ്), ദീപ്തി പി.എസ് (കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ്), സുജ എസ്.പി (ബയോടെക്‌നോളജി), അശ്വതി വി.വി (ഫിസിക്‌സ്), മനു രാജ് ആർ (ജിയോളജി), ജിനോ നൈനാൻ (മാത്തമാറ്റിക്‌സ്), വിനയ എസ്, മഞ്ജു പി.ബി, നാൻസി എസ് രത്‌നം, നെവിൽ സ്റ്റീഫൻ എസ് (ഇംഗ്ലീഷ്), ശിൽപ പി.വി, രശ്മി എം, ധന്യ ജെ.എസ് (എഡ്യൂക്കേഷൻ), സജിത എസ്.ആർ (ഹിന്ദി), ഫർസാദ് യൂസഫി, സനൽ ബി, ഷിജിന എ.എസ്, രാജശ്രീ പി.എസ് (കൊമേഴ്‌സ്), അൽമുനീറ ജെ (ലിംഗ്വിസ്റ്റിക്‌സ്), അനു പി.പി (മലയാളം), രാജി പി.വി (തീയറ്റർ ആർട്‌സ് ആന്റ് ഫിലിം ഏസ്തറ്റിക്‌സ് ഫോർ എഡ്യൂക്കേഷൻ) എന്നിവർക്ക് പി.എച്ച്.ഡി നൽകാൻ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു.


പരീക്ഷാകേന്ദ്രം

21 ന് ആരംഭിക്കുന്ന ബി.എ ആന്വൽ സ്‌കീം സബ്‌സിഡിയറി പരീക്ഷകൾക്ക് യൂണിവേഴ്‌സിറ്റി കോളേജ് സെന്ററായി അപേക്ഷിച്ചിട്ടുളളവർ എസ്.ഡി.ഇ പാളയം സെന്ററിൽ പരീക്ഷ എഴുതണം. ഹാൾടിക്കറ്റുകൾ പാളയം എസ്.ഡി.ഇ ഓഫീസിൽ നിന്നും കൈപ്പറ്റേണ്ടതാണ്.


അപേക്ഷ ക്ഷണിക്കുന്നു

അറബിക് പഠനവകുപ്പ് നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ കമ്മ്യൂണിക്കേറ്റീവ് അറബിക് (ആറുമാസം) (2019 ജനുവരി ബാച്ച് പാർട്ട് ടൈം ഈവനിംഗ്) കോഴ്‌സ് ജനുവരി 1 ന് ആരംഭിക്കും. യോഗ്യത: പ്ലസ്ടു, ഫീസ്: 6000 അപേക്ഷ ഫോം കാര്യവട്ടത്തുളള അറബിക് പഠനവകുപ്പിൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 5. വിശദവിവരങ്ങൾക്ക് www.arabicku.in 9446827141