dhildren
children


തിരുവനന്തപുരം ഗവൺമെന്റ് ആയുർവേദ കോളേജ് ബാലചികിത്സാ വിഭാഗത്തിന്റെ നേതൃത്വത്തിൽ കുട്ടികളിലെ പഠനവൈകല്യങ്ങൾക്ക് ചികിത്സ നൽകുന്നു. ആറു മുതൽ പന്ത്രണ്ട് വയസു വരെയുള്ള കുട്ടികളിലെ പഠനവൈകല്യങ്ങൾക്ക് സൗജന്യ ആയുർവേദ ചികിത്സ നൽകും. കുട്ടികളിലെ ഐ.ക്യൂ നിർണയം, സൈക്കോളജിസ്റ്റിന്റെ സേവനം, സൗജന്യ ആയുർവേദ ചികിത്സ, പ്രത്യേക പഠന ക്ലാസുകൾ തുടങ്ങിയ സേവനങ്ങൾ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: ഗവ. ആയുർവേദ കോളേജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, പൂജപ്പുര, തിരുവനന്തപുരം. ഫോൺ: 8129050667.
എട്ടു വയസിനു താഴെയുള്ള കുട്ടികളിൽ സംസാരക്കുറവ്, കണ്ണിൽ നോക്കിയുള്ള ആശയവിനിമയക്കുറവ്, സംസാരിക്കാൻ തുടങ്ങിയിട്ടും ചോദ്യങ്ങളോടൊന്നും പ്രതികരിക്കാതിരിക്കുക, പരസ്പരബന്ധമില്ലാതെയുള്ള സംസാരം, ഭാവനാശേഷി ഇല്ലാത്ത അവസ്ഥ, ശ്രദ്ധകേന്ദ്രീകരിക്കാൻ കഴിവില്ലായ്മ തുടങ്ങിയ ലക്ഷണങ്ങളുള്ള കുട്ടികൾക്കും സൗജന്യ ചികിത്സ നൽകും. വിദഗ്ദ്ധ പരിശോധന നടത്തിയ ശേഷം സ്പീച്ച് തെറാപ്പി, മരുന്നുകൾ എന്നിവ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 8075804441.

അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു
തിരുവിതാംകൂർ, കൊച്ചി, മലബാർ ദേവസ്വം ബോർഡുകളിൽ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു.


ബ്ലോക്ക്പഞ്ചായത്ത് അംഗത്തെ അയോഗ്യയാക്കി
കൂറുമാറ്റ നിരോധനനിയമ പ്രകാരം കോട്ടയം ജില്ലയിലെ കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തംഗം അന്നമ്മ രാജുവിനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി. ഭാസ്‌കരൻ അയോഗ്യയാക്കി.
ബ്ലോക്ക് പഞ്ചായത്ത് അംഗമായി തുടരുന്നതിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നതിനും 2018 നവംബർ 16 മുതൽ ആറ് വർഷത്തേക്കാണ് വിലക്ക്.
കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെതിരെ 2017 ഏപ്രിൽ 12ന് നടന്ന അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ പാർട്ടി വിപ്പ് ലംഘിച്ച് അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്യുകയും തുടർന്ന് 2017 മേയ് 9ന് നടന്ന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പാർട്ടി വിപ്പ് ലംഘിച്ച് മത്സരിക്കുകയും ചെയ്തിരുന്നു.
ബ്ലോക്ക് പഞ്ചായത്തംഗം ലൗസമ്മ ജെയിംസിന്റെ ഹർജി പരിഗണിച്ചാണ് കമ്മീഷൻ ഇവരെ അയോഗ്യയാക്കിയത്.

നോർക്ക റൂട്ട്‌സ് വഴി കുവൈറ്റിലേക്ക് നഴ്‌സുമാർക്ക് അവസരം
കുവൈറ്റിലെ റോയൽ ഹയാത്ത് ആശുപത്രിയിലേക്ക് നോർക്ക റൂട്ട്‌സ് വഴി നഴ്‌സുമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചതായി നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
ബി.എസ് സി അല്ലെങ്കിൽ ജി.എൻ.എം യോഗ്യതയും മൂന്നുവർഷത്തെ പരിചയവും ഉള്ള വനിതകൾക്ക് അപേക്ഷിക്കാം. അവസാന തീയതി 26. ആകെ ഒഴിവുകൾ 50. ശമ്പളം 325 കുവൈറ്റ് ദിനാർ (ഏകദേശം 77,000 രൂപ). നോർക്ക റൂട്ട്‌സിന്റെ സർവീസ് ചാർജ് 30,000 രൂപയും നികുതിയുമാണ്. ഇന്റർവ്യൂ കൊച്ചിയിൽ നടക്കും. വെബ്‌സൈറ്റ്: www.norkaroots.net 24 മണിക്കൂർ കാൾ സെന്റർ ഫോൺ: 1800 425 3939.