ആറ്റിങ്ങൽ: അവനവഞ്ചേരിയിൽ എ.ബി.വി.പി പ്രവർത്തകൻ ശ്യാം മോഹന്റെ വീടാക്രമിച്ച കേസിൽ തോന്നയ്കൽ മുട്ടുക്കോണം അശ്വതി ഭവനിൽ അതുൽ (22), കാട്ടാക്കട പെരുങ്കുളം ഗോകുൽ നിവാസിൽ ഗോവിന്ദ് (22) എന്നിവർ അറസ്റ്റിലായി. കഴിഞ്ഞ മാസം നടന്ന ആക്രമണത്തിൽ ശ്യാം മോഹനനും അമ്മ രാഗിണിക്കും പരിക്കേറ്റിരുന്നു. ആക്രമണത്തിൽ വീട്ടുപകരണങ്ങൾ പൂർണമായും നശിപ്പിച്ചിരുന്നു.
തോന്നയ്‌ക്കൽ സ്‌കൂൾ തിരഞ്ഞെടുപ്പിലെ തർക്കത്തെതുടർന്ന് നടന്ന എസ്.എഫ്.ഐ - എ.ബി.വി.പി സംഘർഷത്തിന്റെ തുടർച്ചയായിട്ടാണ് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വിനീഷിന്റെയും എ.ബി.വി.പി ആറ്റിങ്ങൽ മേഖലാ സെക്രട്ടറി ശ്യാമിന്റെയും വീടിനു നേരേ ആക്രമണമുണ്ടായത്. ഇതിൽ വിനീഷിന്റെ വീട് ആക്രമിച്ച 4 പേരെ പൊലീസ് നേരത്തേ അറസ്റ്റു ചെയ്തിരുന്നു.