parassala

പാറശാല: സി.എസ്‌.ഐ.ദക്ഷിണ കേരള മഹായിടവക മേയ്‌പുരം ഡിസ്ട്രിക്ട് സണ്ടേസ്കൂൾ, സി.ഇ.വൈ.എഫ്.വാർഷികവും അഖില ലോക സണ്ടേസ്കൂൾ ദിനാഘോഷവും സി.എസ്‌.ഐ.മെയ്‌പുരം ചർച്ചിൽ ആഘോഷിച്ചു. വൈകുന്നേരം നടന്ന വാർഷിക സമ്മേളനത്തിൽ സി.എസ്‌.ഐ.ദക്ഷിണ കേരള മഹായിടവക യൂത്ത് കോ-ഓർഡിനേറ്റർ റവ.കെ.എസ്.അജിൻ കമൽ ഉദ്‌ഘാടനം ചെയ്തു.സെക്രട്ടറി ടിജോ,വൈസ് ചെയർമാൻ റവ.ടി.ഡബ്ല്യു.സുഗതകുമാർ,പാറശാല ഏരിയാ സണ്ടേസ്കൂൾ സെക്രട്ടറി ബി.ജോൺ ജയിംസ്,ഡിസ്ട്രക്ട് കൗൺസിൽ സെക്രട്ടറി ജെ.സദാനന്ദ ദാസ്,എന്നിവർ സംസാരിച്ചു. ഡിസ്ട്രിക്ട് സി.ഇ.വൈ.എഫ്. സെക്രട്ടറി എബി ജോൺ നന്ദി പറഞ്ഞു.വിവിധ സഭാശുശ്രൂഷകർ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങളും സഭകൾക്കുള്ള എവർ റോളിംഗ് ട്രോഫികളും വിതരണം ചെയ്തു. ഈ വർഷത്തെ മികച്ച സണ്ടേസ്‌കൂളിനുള്ള ട്രോഫി മേയ്‌പുരം ചർച്ച് കരസ്ഥമാക്കി.കയ്യെഴുത്ത് മത്സരത്തിൽ വണ്ടിത്തടം സഭയും കലാപരിപാടികളുടെ അവതരണത്തിൽ പുളിയറവിള സഭയും ഒന്നാം സ്ഥാനം കരസ്ഥമാക്കി.