കഴക്കൂട്ടം: പട്ടാപ്പകൽ യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച് കടന്നുകളഞ്ഞ മോഷ്ടാവിനെ മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തു. അഴൂർകാറ്റാടിമുക്ക് പുന്നവിള വീട്ടിൽ സുധീഷ് ലാലാണ് (30) അറസ്റ്റിലായത്. ചെമ്പകമംഗലം സ്വദേശിയായ യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമിക്കവെയാണ് നാട്ടുകാരുടെ സഹായത്താൽ ഇയാൾ പിടിയിലായത്. സി.സി ടിവി കാമറയിൽ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. മംഗലപുരം എസ്.എച്ച്.ഒ ജെ. അജയൻ, ഗ്രേഡ് എസ്.ഐ സലീൽ, സി.പി.ഒമാരായ മനോജ്, അനൂപ്, വിജയൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ ആറ്റിങ്ങൽ കോടതി റിമാൻഡ് ചെയ്തു.