k-sudhakaran
K SUDHAKARAN

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ നിലപാടുകൾ തുറന്നു പറയുന്നതിന്റെ പേരിൽ തന്നെ ബി.ജെ.പിയാക്കാൻ പാർട്ടിയിലുള്ളവർ തന്നെ ശ്രമിക്കുകയാണെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ പൊട്ടിത്തെറിച്ചു.

യുവതികളെ തടയുമെന്ന് പറഞ്ഞതിനെതിരെ യോഗത്തിൽ വിമർശനമുയർന്നപ്പോഴായിരുന്നു സുധാകരന്റെ വികാരപ്രകടനം. വിശ്വാസികൾക്കൊപ്പമാണ് കോൺഗ്രസ്. വിധി നടപ്പാക്കുന്നതിനെതിരെയാണ് നിലപാടെടുത്തിട്ടുള്ളതും. അതിനനുസരിച്ചാണ് കാര്യങ്ങൾ പറയുന്നത്. കാര്യങ്ങൾ തുറന്നു പറയുന്ന സ്വഭാവക്കാരനാണ് താൻ. അത് ചെയ്യുമ്പോൾ തന്നെ ബി.ജെ.പിയാക്കാൻ നമ്മുടെ പാർട്ടിക്കുള്ളിലുള്ളവരും ശ്രമിക്കുകയാണെന്നും സുധാകരൻ പരിഭവിച്ചു.