pinarayi-vijayan

തിരുവനന്തപുരം: ആരോഗ്യം സംരക്ഷിക്കാൻ ജൈവ ഉത്പന്നങ്ങൾ ഉപയോഗിക്കണമെന്ന ചിന്ത മലയാളികൾക്കിടയിൽ വ്യാപകമായത് അഭിനന്ദനാർഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദേശീയ പ്രകൃതി ചികിത്സാ ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ നാച്ചുറോപ്പതി ആൻഡ് യോഗ ഗ്രാഡ്വേറ്റ്സ് മെഡിക്കൽ അസോസിയേഷൻ കേരള ഘടകത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന നേരറിവ് -2018 സെൻട്രൽ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹോട്ടൽ ഭക്ഷണങ്ങളിലെ രുചി വർദ്ധനയ്ക്ക് ഉപയോഗിക്കുന്ന വസ്തുക്കൾ ആരോഗ്യത്തിന് ഹാനികരമാകുന്നുണ്ട്. പ്രകൃതി ചികിത്സ പ്രോത്സാഹിപ്പിക്കാൻ മെഡിക്കൽ കോളേജ് ആരംഭിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വി.എസ്.ശിവകുമാർ എം.എൽ.എ, സുഭാഷ് പാലേക്കർ,വി.കെ. പ്രശാന്ത്, മുഹമ്മദ് ഹുസൈൻ.എ,ഡോ.എ.വി.ജോർജ്, ഡോ.അനിത ജേക്കബ്, ഡോ.ജമുന.കെ, സുപിയ.എ.ആർ,സുഭാഷ്.എം,ഡോ.ആർ.ജയനാരായണൻ, ഡോ.മേഴ്സി സാറ,ഡോ.ഷിംജി പി.നായർ,ഡോ.വിഷ്ണു മോഹൻ എന്നിവർ പങ്കെടുത്തു. സി.ആ‌ർ.ആർ വർമ്മ മെമ്മോറിയൽ പ്രകൃതി ചികിത്സാ യോഗമിത്രം അവാർഡ്, ബി.വെങ്കട്ടറാവു മെമ്മോറിയൽ പ്രകൃതി ചികിത്സാ യോഗ യൂത്ത് ഐക്കൺ അവാർഡ് എന്നിവ വിതരണം ചെയ്തു.