vld-1

വെള്ളറട: മകളുടെ വിവാഹം ക്ഷണിക്കാൻ പോയ പിതാവ് ഹൃദയാഘാതം മൂലം മരിച്ചു. വെള്ളറട അഞ്ചുമരങ്കാല തൃഷ ഭവനിൽ കള്ളിമൂട്ടിൽ റേഷൻകട നടത്തുന്ന ജോസ് (63) ആണ് മരിച്ചത്. ഇന്നലെ രാവിലെ മകളോടൊപ്പം നെയ്യാറ്റിൻകര ഭാഗത്ത് വിവാഹം ക്ഷണിക്കാൻ പോകവെ അസ്വസ്ഥത അനുഭവപ്പെട്ടു. തുടർന്ന് നെയ്യാറ്റിൻകര ഗവൺമെന്റ് ആശുപത്രിയിലും സമീപത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. മകൾ നിഖിൽ ഷായുടെ വിവാഹം ഈ മാസം 26 ന് നിശ്ചയിച്ചിരിക്കുകയായിരുന്നു.ഭാര്യ: സ്റ്റെല്ല. മക്കൾ: നിതിൻഷാ ,നിഖിൽ ഷാ , നിതുൽഷ. മരുമകൻ: ബിനേഷ്.