sivagiri

ശിവഗിരി: 86-ാമത് ശിവഗിരി തീർത്ഥാടനത്തിന്റെ വിജയകരമായ നടത്തിപ്പിന് വിവിധ കമ്മിറ്റികൾ രൂപീകരിച്ചു. രൂപീകരണ യോഗത്തിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ എന്നിവർ സംസാരിച്ചു.

വിവിധ കമ്മിറ്റികളും ഭാരവാഹികളും:

പ്രസ് ആൻഡ് മീഡിയ: കെ.ജയപ്രകാശ് (കേരളകൗമുദി) രക്ഷാധികാരി, വണ്ടന്നൂർ സന്തോഷ് ചീഫ് കോ-ഓർഡിനേറ്റർ, ഡോ.എം.ജയരാജ് ചെയർമാൻ, ബി.സുകു (കേരളകൗമുദി) കൺവീനർ, എസ്.വിക്രമൻ (കേരളകൗമുദി), സജീവ്കൃഷ്ണൻ (കേരളകൗമുദി), സജീവ്ഗോപാലൻ (കേരളകൗമുദി), ഷാജി (മംഗളം) വൈസ് ചെയർമാൻമാർ.

ഓഫീസ് മാനേജ്മെന്റ് : ഡോ.ബി.ഭുവനേന്ദ്രൻ, സെക്രട്ടറി, പി.എസ്.പ്രദീപ്, അസി. സെക്രട്ടറി. അതിഥി സത്കാരം : ഭാസി പുതുവൽ, ചെയർമാൻ. സ്വീകരണം : ഷാജി, ചെയർമാൻ. സ്റ്റേജ് : സ്വാമി ശാരദാനന്ദ, ചെയർമാൻ. കലാപരിപാടി: പ്രസാദ് വട്ടപ്ലാംമൂട്, ചെയർമാൻ. ഗുരുപൂജ: സ്വാമി ബോധിതീർത്ഥ, ചെയർമാൻ, വി.ബലറാം എസ്.എൻ.വി സദ്യാലയം, വൈസ് ചെയർമാൻ. ലൈറ്റ് ആൻഡി സൗണ്ട് : മണിരാജ് ഗുരുകുലം, ചെയർമാൻ. അക്കോമഡേഷൻ : സുനിൽകുമാർ, ചെയർമാൻ. ഘോഷയാത്ര വോളന്റിയേഴ്സ് : സന്തോഷ് വട്ടപ്ലാംമൂട്, ചീഫ് കോ-ഓർഡിനേറ്റർ, അജി എസ്.ആർ.എം, ചെയർമാൻ. കലാസാഹിത്യ മത്സരം : ഡോ.അജയൻ പനയറ, ചെയർമാൻ. കായികമത്സരം: അനിൽകുമാർ, ചെയർമാൻ. ശുദ്ധജല വിതരണം : സ്വാമി വിഖ്യാതാനന്ദ, ചെയർമാൻ. ശുചീകരണം: ചന്ദ്രബാബു നെടുങ്ങണ്ട, ചെയർമാൻ. അന്വേഷണം : കെ.ബാജി, ചെയർമാൻ. സ്റ്റാൾ: ശാന്തകുമാർ മുണ്ടയിൽ, ചെയർമാൻ. പദയാത്ര സ്വീകരണം : ആറ്റിങ്ങൽ കൃഷ്ണൻകുട്ടി, ചെയർമാൻ. പബ്ലിസിറ്രി : രാധാകൃഷ്ണൻ ചെറുന്നിയൂർ, ചെയർമാൻ. കാർഷികമേള : ഡോ.എം.ജയരാജ്, ചെയർമാൻ. മഹാഗുരുപൂജ : ടി.വി.രാജേന്ദ്രൻ, ചെയർമാൻ. ഗതാഗതം : പ്രിജി, ചെയർമാൻ. അന്നദാനം : ഡി.പ്രേംരാജ് ചെയർമാൻ.