c

വെഞ്ഞാറമൂട്: വെഞ്ഞാറമൂട്അയ്യപ്പ സേവാ സമിതിയുടെ അന്നദാന-കഞ്ഞിസദ്യ ഹിന്ദുഐക്യവേദി ജില്ലാ രക്ഷാധികാരികോലിയക്കോട് മോഹനൻ ഉദ്ഘാടനം ചെയ്തു. ഡിസംബർ 27-വരെ അന്നദാന-കഞ്ഞിസദ്യ ഉണ്ടായിരിക്കും. ചെയർമാൻ നെല്ലനാട് ശശി അദ്ധ്യക്ഷതവഹിച്ചു. ജനറൽ കൺവീനർ വെമ്പായം ദാസ് സ്വാഗതം പറഞ്ഞു. എസ്.ആർ. റജികുമാർ, അഡ്വ. ശ്രീകണ്ഠൻ, ആർ.പി. സുരേഷ് ബാബു, ഭഗവതികോണം രവി, ഭാസി കീഴായിക്കോണം, കാവറ പ്രഭാകരൻ, ജോയി വലിയകട്ടയ്ക്കാൽ, കോയിയ്ക്കൽ ശശി, സുകുമാരൻ നായർ, സുശീലാമ്മ തുടങ്ങിയവർ പങ്കെടുത്തു.