തിരുമല: വേട്ടമുക്ക്, ഐശ്വര്യ, 36 എ, ടി.സി 39/2163 (1) റിട്ട. ജില്ലാ ജഡ്ജി കെ.പി. പരമേശ്വരമേനോൻ (86) നിര്യാതനായി. തിരുവനന്തപുരം വേലിക്കകത്ത് വീട്ടിൽ റിട്ട. എ.എസ്.പി, വി.കെ. ഗോപാലപ്പണിക്കരുടെയും ആലങ്ങാട് കളപ്പുരയ്ക്കൽ മീനാക്ഷിഅമ്മയുടെയും മകനാണ്. ജസ്റ്റിസ് ഗംഗാധരമേനോൻ, വ്യവസായ മന്ത്രിയായിരുന്ന കെ.എ. ദാമോദരമേനോൻ എന്നിവരുടെ സഹോദരീപുത്രനാണ്. ട്രാൻസ്‌പോർട്ട് അപ്പലേറ്റ് ട്രിബ്യൂണൽ, കേരള സഹകരണ ട്രിബ്യൂണൽ, കൺസ്യൂമർ ഫോറം ജഡ്ജി എന്നീ പദവികളും വഹിച്ചിട്ടുണ്ട്. ഹൈക്കോടതിയിൽ അഡ്വ. ആയി പ്രാക്ടീസ് ചെയ്യുകയായിരുന്നു. ഭാര്യ: ടി. സരളാദേവി (റിട്ട. പ്രിൻസിപ്പൽ, ഗവ. വിമൻസ് കോളേജ്, തിരു.) മകൻ: ടി. ഗോപാലകൃഷ്ണൻ, ഗ്രൂപ്പ് ഡയറക്ടർ, വി.എസ്.എസ്.സി/ഐ.എസ്.ആർ.ഒ. മരുമകൾ: പി.ആർ. ജയലക്ഷ്മി (ഇംഗ്ളീഷ് വിഭാഗം എം.ജി കോളേജ്). സംസ്കാരം: ശാന്തി കവാടത്തിൽ ഉച്ചയ്ക്ക് 2ന്. ഫോൺ: 9496117444.