ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗവ.ബോയ്സ് എച്ച്. എസ് .എസ് ആൻഡ് വി.എച്ച്. എസ്.സി വിഭാഗം എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കരനെൽ കൃഷിയും ശലഭോദ്യാനവും ജി.വി.ആർ.എം.യു.പി.എസിൽ ഹെഡ്മിസ്ട്രസ് എൽ.സലീന ഉദ്ഘാടനം ചെയ്തു.വി.എച്ച്. എസ്.സി അദ്ധ്യാപകരായ അരുൺ, സിനി എന്നിവരുടെ നേതൃത്ത്വത്തിൽ 40 എൻ.എസ്.എസ് വോളണ്ടിയർമാർ പ്രവർത്തനങ്ങളിൽ പങ്കാളികളായി. സാമൂഹ്യ പ്രവർത്തകൻ ദീപു, ഹരിത ക്ലബ് കൺവീനർ റീനാ റാണി, പി.ടി..എ പ്രസിഡന്റ് ശ്യാം കൃഷ്ണ, സ്റ്റാഫ് സെക്രട്ടറി ശ്രീജ എന്നിവർ പങ്കെടുത്തു. പി.ടി.എ പ്രസിഡന്റ് ശ്ര്യാംകൃഷ്ണ സ്പോൺസർ ചെയ്ത പ്രൊജക്ടർ സ്ക്രീനിന്റെ ഉദ്ഘാടനവും നടന്നു.