cleaning

കിളിമാനൂർ: ചൂട്ടയിൽ മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ നബിദിനാഘോഷ പരിപാടികൾ നടന്നു. പ്രവാചകന്റെ ശുദ്ധി സത്യവിശ്വാസത്തിന്റെ അർദ്ധഭാഗമാണ് എന്ന വചനത്തെ പിൻപറ്റി കൊണ്ട് ശുചീകരണ പ്രവർത്തനത്തിന്റെ ഭാഗമായി ജമാഅത്ത് അംഗങ്ങൾ ചേർന്ന് കിളിമാനൂർ പ്രൈവറ്റ്‌ ബസ് സ്റ്റാൻഡ് ശുചീകരിച്ചു. കിളിമാനൂർ ബ്ളോക്ക് പഞ്ചായത്ത് മെമ്പർ യഹിയ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ ജമാഅത്ത് പ്രസിഡന്റ് അഡ്വ. നസീർ ഹുസൈൻ, സെക്രട്ടറി യൂസുഫ്, സുഹൈൽ, സലാഹുദ്ദീൻ, നിസാം, അസീസ്, ഷഫീഖ് എന്നിവർ ശുചീകരണത്തിന് നേതൃത്വം നൽകി.