atl18ne

ആറ്റിങ്ങൽ: ശബരിമലയിലെ പൊലീസ് നടപടികളിൽ പ്രതിഷേധിച്ച് സംഘപരിവാർ സംഘടനകൾ ഇന്നലെ ദേശീയപാത ഉപരോധിച്ചു. രാവിലെ 10 മുതൽ 11.30വരെ കിഴക്കേനാലുമുക്കിലായിരുന്നു ഉപരോധം. ഒ.ബി.സി മോർച്ച സംസ്ഥാന പ്രസിഡന്റ് പുഞ്ചക്കരി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. ബി.ജെ.പി ദക്ഷിണമേഖലാ ഉപാദ്ധ്യക്ഷൻ തോട്ടയ്‌ക്കാട് ശശി അദ്ധ്യക്ഷത വഹിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കിളിമാനൂർ സുരേഷ്, ഇലകമൺ സതീശൻ, വിലോചനക്കുറുപ്പ്, മണമ്പൂർ ദിലീപ്, ഹരിലാൽ, കൈലാസം സുരേഷ്, മണികണ്ഠൻ എന്നിവർ നേതൃത്വം നൽകി. ദേശീയപാതയിൽ ഉപരോധം നടന്നതിനെ തുടർന്ന് വാഹനങ്ങൾ പൊലീസ് വഴി തിരിച്ചുവീട്ടു.