dd

നെയ്യാറ്റിൻകര :ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി പ്രവർത്തകർ നടത്തിയ റോഡ് ഉപരോധത്തിനിടെ ആലുംമ്മൂട് ജംഗ്ഷൻ വഴി വന്ന വാഹനങ്ങൾ തടഞ്ഞതിനെ ചൊല്ലി പൊലീസും പ്രവർത്തതകരും തമ്മിൽ സംഘർഷമുണ്ടായി. കൂടുതൽ പൊലീസെത്തി ശാന്താന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. തുടർന്ന് ആലുമൂട് ജംഗ്ഷനിൽ ഒന്നര മണിക്കൂറോളം ബി.ജെ.പി പ്രവർത്തകർ റോഡ് ഉപരോധിച്ചു. കേരളത്തിൽ അടിയന്തരാവസ്ഥയ്ക്ക് തുല്യമായ കാടത്തമാണ് നടക്കുന്നതും നാടകീയമായാണ് ഈ സർക്കാർ ബി.ജെ.പി പ്രവർത്തകരെയും അയ്യപ്പ വിശ്വാസികളെയും അറസ്റ്റ് ചെയ്യുന്നതെന്നും ബി.ജെ.പി സംസ്ഥാന സെക്രട്ടറി സി. ശിവൻകുട്ടി പറഞ്ഞു. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി ബിജു.ബി. നായർ, വെങ്ങാനൂർ സതീഷ്, സുരേഷ് തമ്പി, കൊല്ലയിൽ അജിത്ത്, രാധാകൃഷ്ണൻ, എൻ.പി. ഹരി തുടങ്ങിയവർ സംസരിച്ചു.