uroottambalam-lps

മലയിൻകീഴ് : ഊരൂട്ടമ്പലം ഗവ: എൽ.പി. സ്കൂളിലെ കളിപങ്ക 'ശാസ്ത്ര ശില്പശാല' കുട്ടികൾ തയാറാക്കിയ ശീതളപാനീയം ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഉദയകുമാറിന് നൽകി ഐ.ബി. സതീഷ്‌ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഇതോടൊപ്പം മറ്റു കുട്ടികൾക്കും പാനീയം വിതരണം ചെയ്‌തു. ഓരോരുത്തർക്കും കിട്ടിയ പാനീയത്തിന്റെ നിറം പെട്ടെന്ന് മാറിയത് കുട്ടികളിൽ വിസ്മയമുണ്ടാക്കി. പതിമുഖ വെള്ളം നാരങ്ങാനീര് പുരട്ടിയ ഗ്ലാസിൽ പകർന്ന് നൽകിയതാണ് നിറ വ്യത്യാസത്തിന് കാരണം
'ശ്രദ്ധ' പദ്ധതിയുടെ ഉദ്ഘാടനം ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഉദയകുമാർ നിർവഹിച്ചു. ശാസ്ത്ര അദ്ധ്യാപകരായ കെ. സതീഷ്‌, സ്റ്റുവർട്ട് ഹാരീസ് എന്നിവർ ശാസ്ത്ര വിഷയത്തിൽ പ്രഭാഷണം നടത്തി പി.ടി.എ പ്രസിഡന്റ് ശാരിക ജെ.എസ്. നായർ, സ്റ്റാഫ് സെക്രട്ടറി ടി.എസ്. അജി, ഹെഡ്മിസ്ട്രസ് എൻ. ലത എന്നിവർ സംസാരിച്ചു.