medical

വെള്ളനാട്: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് വെള്ളനാട് സാമൂഹ്യാരോഗ്യകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വെള്ളനാട്ട് പൊതുജനങ്ങൾക്കായി നടത്തിയ പ്രമേഹ ബോധവത്കരണ ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്. അജിതകുമാരി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെ. വേലപ്പൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. പങ്കജകസ്തൂരി എം.ഡി ഡോ. ജെ. ഹരീന്ദ്രൻ നായർ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. ബി. ജയകുമാർ, ബ്ലോക്ക് പഞ്ചായത്തംഗം വെള്ളനാട് ജ്യോതിഷ് കുമാർ, ഗ്രാമ പഞ്ചായത്തംഗം ഗിരിജകുമാരി എന്നിവർ സംസാരിച്ചു. വെള്ളനാട് മെഡിക്കൽ ഓഫീസർ ബി. ജയകുമാർ, ഡോ. ശിവകുമാർ, ഡോ. അനിൽകുമാർ എന്നിവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി. കണ്ണാശുപത്രിയിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധനയും ബോധവത്കരണവും നടത്തി.