വെഞ്ഞാറമൂട്: ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെ അറസ്റ്റ് ചെയ്‌തതിൽ പ്രതിഷേധിച്ച് വെഞ്ഞാറമൂട്ടിൽ ദേശീയപാത ബി.ജെ.പി പ്രവർത്തകർ ഉപരോധിച്ചു. രാവിലെ 10.30ഓടെ ആരംഭിച്ച ഉപരോധം ജില്ലാ വൈസ് പ്രസിഡന്റ് മലയിൻകീഴ് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ബാലമുരളി, കല്ലിയോട് രാമചന്ദ്രൻ, വെള്ളയം ദേശം അനിൽ, ആട്ടുകാൽ അശോകൻ, വാമനപുരം റജികുമാർ, നെല്ലനാട് ശശി, കീഴായിക്കോണം ഭാസി, തുടങ്ങിയവർ സംസാരിച്ചു. 12ഓടെ ഉപരോധം അവസാനിച്ചു.