mullappally
mullappally

തിരുവനന്തപുരം : ശബരിമലയിൽ കൂടുതൽ സൗകര്യമുണ്ടാക്കുന്നതിനും പൊലീസ് നിയന്ത്രണം കുറയ്‌ക്കുന്നതിനും ദേവസ്വം ബോർഡും സർക്കാരും നടത്തിയ ചർച്ച പരാജയമായിരുന്നെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു. ചർച്ചയിൽ മുഖ്യമന്ത്രിയോ ദേവസ്വംമന്ത്രിയോ പങ്കെടുത്തില്ല. സർക്കാർ ശബരിമല വിഷയത്തിൽ കാട്ടുന്ന നിസംഗതയുടെ നേർചിത്രമാണിത്. ശബരിമലയുടെ ചരിത്രത്തിൽ ആദ്യമായാണ് ഭക്തർ ഇതുപോലെ ക്ലേശിക്കുന്നത്. ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിൽ പരാജയപ്പെട്ട സർക്കാരും ബോർഡും ജനങ്ങളോട് ഉത്തരം പറയേണ്ടിവരുമെന്നു മുല്ലപ്പള്ളി പറഞ്ഞു.