politics

പാലോട്: പെരിങ്ങമ്മലയിലെ ജൈവകലവറയെ സംരക്ഷിക്കാൻ നിർദ്ദിഷ്‌ട മാലിന്യപ്ലാന്റ് പദ്ധതി ഉപേക്ഷിക്കണമെന്ന് മുസ്ലിംലീഗ് നേതാവ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ആവശ്യപ്പെട്ടു. പന്നിയോട്ടുകടവിലെ സമരപ്പന്തൽ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പെരിങ്ങമ്മല പഞ്ചായത്തിലെ ജൈവ വൈവിദ്ധ്യ രജിസ്റ്റർ സർക്കാർ പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി ബീമാപള്ളി റഷീദ്, യൂത്ത്‌ ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സുൾഫിക്കർ സലാം, തോന്നയ്ക്കൽ ജമാൽ, കണിയാപുരം ഹലീം, എം.കെ. സലീം, ഇടവം ഖാലിദ് എന്നിവർ തങ്ങളോടൊപ്പം ഉണ്ടായിരുന്നു. ആക്‌ഷൻ കൗൺസിൽ നേതാക്കളായ നിസാർ മുഹമ്മദ് സുൽഫി, ഡി. രഘുനാഥൻ നായർ, ബി. പവിത്രകുമാർ, പള്ളിവിള സലീം, കൊച്ചുവിള അൻസാരി, സോഫി തോമസ്, മൈലകുന്ന് രവി, സജീന യഹിയ, മഞ്ജു രാജപ്പൻ, സാലി പാലോട്, അസീം പള്ളിവിള, നസീമ ഇല്ല്യാസ്, മൺപുറം റഷീദ്, മുതിയാൻകുഴി റഷീദ്, മൽരാജ്, ഷംനാദ് തെന്നൂർ എന്നിവർ സ്വീകരിച്ചു.