chai

പോത്തൻകോട്: ശാന്തിഗിരി ആശ്രമത്തിന്റെ നിലവിലുള്ള ഡയറക്‌ടർ ബോർഡ് തുടരുമെന്ന് ആശ്രമം അറിയിച്ചു. സ്വാമി സത്യപ്രകാശ ജ്ഞാനതപസ്വി (പ്രസിഡന്റ്), സ്വാമി പരിപൂർണ ജ്ഞാനതപസ്വി (വൈസ് പ്രസിഡന്റ്), സ്വാമി ചൈതന്യ ജ്ഞാനതപസ്വി (ജനറൽ സെക്രട്ടറി), സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി (ഒാർഗനൈസിംഗ് സെക്രട്ടറി), ജനനി നിർമ്മല ജ്ഞാനതപസ്വിനി (ഫിനാൻസ് സെക്രട്ടറി), സ്വാമി ഗുരുമിത്രൻ ജ്ഞാനതപസ്വി (ജോയിന്റ് സെക്രട്ടറി), ജനനി പ്രതിഭ ജ്ഞാനതപസ്വിനി (ഡയറക്ടർ അഡ്മിനിസ്ട്രേഷൻ), സ്വാമി നവനന്മ ജ്ഞാനതപസ്വി (ഡയറക്ടർ ടെക്നിക്കൽ), ജനനി ഋഷിരത്ന ജ്ഞാനതപസ്വിനി (ഡയറക്ടർ കോ ഓർഡിനേഷൻ), സ്വാമി മഹിതൻ ജ്ഞാനതപസ്വി (ഡയറക്ടർ സർവീസ്) എന്നിവരാണ് ബോർഡിൽ തുടരുക. ഗുരുസ്ഥാനീയ ശിഷ്യപൂജിത ജനനി അമൃത ജ്ഞാനതപസ്വിനിയാണ് ഡയറക്ടർ ബോർഡിലേക്ക് അംഗങ്ങളെ നിയോഗിക്കുന്നത്. ഒരുവർഷമാണ് കാലാവധി.