വർക്കല: നടയറയിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു.പാളയംകുന്ന് ഗവ.എച്ച്.എസ്.എസിന് സമീപം പുലിയത്ത് പുത്തൻ വീട്ടിൽ ഷൈജു(33) ആണ് മരിച്ചത്.ശനിയാഴ്ച രാത്രി നടയറ ജങ്ഷനിലെ ഹംപ് കടക്കുന്നതിനിടെ നിയന്ത്രണം തെറ്റിയ ബൈക്ക് അപകടത്തിൽപെടുകയായിരുന്നു. .ഓടിക്കൂടിയ നാട്ടുകാർ ഷൈജുവിനെ പാരിപ്പള്ളി മെഡിക്കൽ കോളേജിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോയി.വഴിമധ്യേ ഷൈജു മരിച്ചു.കാറ്ററിങ് സർവീസ് തൊഴിലാളിയായിരുന്നു.ഷഹീറയാണ് ഭാര്യ.