lakshya-sen-badminton
LAKSHYA SEN BADMINTON

മർഖാം : ലോക ജൂനിയർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ലക്ഷ്യസെന്നിന് വെങ്കലം. പുരുഷ സിംഗിൾസ് സെമിഫൈനലിൽ ടോപ് സീഡ് തായ്‌ലൻഡിന്റെ കുൻലാവുത് വിതി ദർശനോട് തോറ്റതോടെയാണ് ലക്ഷ്യ വെങ്കലത്തിലൊതുങ്ങിയത്. ഇൗ വർഷം ഏഷ്യൻ ജൂനിയർ കിരീടം സ്വന്തമാക്കിയിരുന്ന ലക്ഷ്യ 22-20, 16-21, 13-21 എന്ന സ്കോറിനാണ് കുൻലാവുനിനോട് തോറ്റത്.