സരിതാദേവി പ്രീക്വാർട്ടറിൽ പുറത്ത്
ന്യൂഡൽഹി : ആറാം ലോക കിരീടം തേടിയിറങ്ങിയ ഇന്ത്യയുടെ എം.സി. മേരികോം ന്യൂഡൽഹിയിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ ക്വാർട്ടർ ഫൈനലിലേക്ക് കടന്നു. ഇന്നലെ നടന്ന പ്രീക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ കസാഖിസ്ഥാന്റെ അയ്‌ഗെരിം കാസെനായെവയെ ഇടിച്ചിട്ടാണ് മേരികോം ക്വാർട്ടറിലേക്ക് കയറിയത്.
മൂന്ന് ഇന്ത്യൻ താരങ്ങൾ കൂടി ക്വാർട്ടറിലേക്ക് എത്തിയിട്ടുണ്ട്. 54 കി.ഗ്രാം വിഭാഗത്തിൽ മനീഷ മാഷുൻ, 60കി.ഗ്രാം വിഭാഗത്തിൽ ലോവേലിന, 81 കിഗ്രാം വിഭാഗത്തിൽ ഭാഗ്യവതി കചാരി എന്നിവരാ് പ്രീക്വാർട്ടർ വിജയങ്ങൾ നേടിയത്.
നിലയിലെ ലോക ചാമ്പ്യൻ കസാഖിസ്ഥാന്റെ ദിന ഷലാമനെ കീഴടക്കിയാണ് മനീഷ ക്വാർട്ടറിലെത്തിയത് ഇൗ നാല് താരങ്ങൾക്കും ഒരു വിജയം കൂടി നേടിയാൽ മെഡലുറപ്പിക്കാം
അതേസമയം മുൻ ലോക ചാമ്പ്യൻ എൽ. സരിതാദേവി പ്രീക്വാർട്ടറിൽ തോറ്റ് പുറത്തായി അയർലൻഡിന്റെ കെല്ലിഹാരിംഗ്ടണാണ് സരിതയെ തോൽപ്പിച്ചത്