കൊല്ലം: കാൽനടക്കാരന്റെ അവസരോചിതമായ ഇടപെടലിനെ തുടർന്ന് ട്രെയിൻ അപകടം ഒഴിവായി. മൺറോത്തുരുത്തിനും പെരുമൺ പാലത്തിനുമിടയിൽ ഇടച്ചാൽ ഭാഗത്ത് ഇന്ന് രാവിലെ ആറരയോടെയാണ് പ്രദേശവാസിയായ കാൽനട യാത്രക്കാരൻ പാലത്തിൽ വിള്ളൽ കണ്ടെത്തിയത്. ഉടൻ മൊബൈൽ ഫോൺ മുഖേന അദ്ദേഹം വിവരം കരുനാഗപ്പള്ളി റെയിൽവേ സ്‌റ്റേഷനിൽ അറിയച്ചു. ഇതോടെ തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്ന മലബാർ എക്‌സ്‌പ്രസ് ശാസ്‌താംകോട്ടയിൽ പിടിച്ചിട്ടു.

കൊല്ലം റെയിൽവേ സ്‌റ്റേഷനിൽ നിന്ന് വടക്ക് ഭാഗത്തേക്കുള്ള ട്രെയിനുകൾ മറ്റ് ട്രാക്കിലൂടെ ഓടി. കൊല്ലത്ത് നിന്ന് റെയിൽവേയുടെ മെക്കാനിക്കൽ വിഭാഗം എത്തി തകരാർ പരിഹരിച്ചു. അര മണിക്കൂർ വൈകി മലബാർ എക്‌സ്‌പ്രസ് ശാസ്‌താംകോട്ടയിൽ നിന്ന് യാത്ര പുനരാരംഭിച്ചു.