ബാലരാമപുരം: സി.പി.എം കോവളം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ നടക്കുന്ന ജനമുന്നേറ്റ ജാഥക്ക് വെള്ളായണിയിലും കല്ലിയൂരിലും സ്വീകരണം നൽകി. ശാന്തിവിളയിൽ നിന്നാരംഭിച്ച ജാഥയെ വെള്ളായണി ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.വിജയകുമാർ സ്വീകരിച്ചു.വെള്ളായണി ക്ഷേത്രം,​ ഊക്കോട്,​ കല്ലിയൂർ എന്നിവിടങ്ങളിൽ ജാഥ പര്യടനം നടത്തി.പുന്നമൂടിൽ കല്ലിയൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.ആർ.ശ്രീരാജ് ജൈവപച്ചക്കറി നൽകി സ്വീകരിച്ചു.തുടർന്ന് പെരിങ്ങമലയിലും കാക്കാമ്മൂലയിലും പ്രവർത്തകർ സ്വീകരണം നൽകി.പൂങ്കുളം ജംഗ്ഷനിൽ ചേർന്ന സമാപനസമ്മേളനം ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് കെ.പി പ്രമോഷ് ഉദ്ഘാടനം ചെയ്തു.പൂങ്കുളം ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.പി.അനിക്കുട്ടൻ സ്വാഗതം പറഞ്ഞു. സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാ ക്യാപ്റ്റൻ എൻ.രതീന്ദ്രൻ,​ മാനേജർ പി.രാജേന്ദ്രകുമാർ,​ഏര്യാ സെക്രട്ടറിമാരായ പി.എസ്.ഹരികുമാർ,​ പാറക്കുഴി സുരേന്ദ്രൻ,​ പുല്ലുവിള സ്റ്റാൻലി,​ നേതാക്കളായ ബാലരാമപുരം കബീർ,​ മുക്കോല.ജി.പ്രഭാകരൻ,​ കല്ലിയൂർ ശ്രീധരൻ,​ അഡ്വ.എസ്.കെ പ്രീജ,​ കെ.കെ.വിജയൻ,​ എം.ബാബുജാൻ,​ വി.മോഹനൻ,​ ജി.വസുന്ധരൻ,​ ജി.എൽ.ഷിബുകുമാർ,​ ബാലരാമപുരം മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഷീല,​ എസ്.രാധാകൃഷ്ണൻ,​ അഡ്വ.ഡി.സുരേഷ് കുമാർ,​ രജിത്കുമാർ,​ ഫ്രെഡറിക് ഷാജി എന്നിവർ പ്രസംഗിച്ചു.