ഒ.എം.ആർ പരീക്ഷ
കാറ്റഗറി നമ്പർ 337/2017 പ്രകാരം കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ (ജൂനിയർ) ഹിസ്റ്ററി തസ്തികയ്ക്ക് ഡിസംബർ 3 ന് രാവിലെ 7.30 മുതൽ 9.15 വരെ ഒ.എം.ആർ. പരീക്ഷ നടത്തുന്നു. അഡ്മിഷൻ ടിക്കറ്റുകൾ ഒ.ടി.ആർ. പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.
വിവരണാത്മക പരീക്ഷ
കാറ്റഗറി നമ്പർ 330/2016, 416/2016, 190/2017 പ്രകാരം സംസ്ഥാന ആസൂത്രണ ബോർഡിൽ ചീഫ് (ഡീസെൻട്രലൈസ്ഡ് പ്ലാനിംഗ്), (പ്ലാൻ കോ-ഓർഡിനേഷൻ ഡിവിഷൻ), (സോഷ്യൽ സർവീസസ്) തസ്തികകൾക്ക് 23 ന് രാവിലെ 9.30 മുതൽ 12 വരെയും , 24 ന് രാവിലെ 9.30 മുതൽ 12 വരെയും, ഉച്ചയ്ക്ക് 1 മുതൽ 3.30 വരെയും വിവരണാത്മക പരീക്ഷ നടത്തുന്നു. അഡ്മിഷൻ ടിക്കറ്റുകൾ ഒ.ടി.ആർ. പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.
ഓൺലൈൻ പരീക്ഷ
കാറ്റഗറി നമ്പർ 33/2018, 34/2018 (എൻ.സി.എ.-എസ്.ടി.) പ്രകാരം കോളേജ് വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ ഫിസിക്‌സ് തസ്തികയ്ക്ക് 27 ന് രാവിലെ 10 മുതൽ 12.15 വരെ തിരുവനന്തപുരം ജില്ലയിലെ പരീക്ഷാ കേന്ദ്രത്തിൽ ഓൺലൈൻ പരീക്ഷ നടത്തും.
ഇന്റർവ്യൂ
കാറ്റഗറി നമ്പർ 490/2016 പ്രകാരം ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് ഡന്റൽ സർജൻ (എൻ.സി.എ.-ഒ.എക്‌സ്.) കാറ്റഗറി നമ്പർ 13/2018 പ്രകാരം കോളേജ് വിദ്യാഭ്യാസ വകുപ്പിൽ (മ്യൂസിക് കോളേജുകൾ) സപ്പോർട്ടിംഗ് ആർട്ടിസ്റ്റ് ഇൻ വോക്കൽ ഫോർ കഥകളി (എൻ.സി.എ.-ഈഴവ) തസ്തികകൾക്ക് 28 നും, കാറ്റഗറി നമ്പർ 488/2016 പ്രകാരം ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് സർജൻ/കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ (എൻ.സി.എ.-എസ്.ഐ.യു.സി.നാടാർ), കാറ്റഗറി നമ്പർ 636/2014 പ്രകാരം സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ വർക്ക്‌ഷോപ്പ് ഇൻസ്ട്രക്ടർ/ഇൻസ്ട്രക്ടർ/ഡെമോൺസ്‌ട്രേറ്റർ/ ഡ്രാഫ്റ്റ്‌സ്മാൻ ഗ്രേഡ് രണ്ട് (സി.എച്ച്.എം.) തസ്തികകൾക്ക് 28, 29, 30 തീയതികളിലും, കാറ്റഗറി നമ്പർ 533/2012 പ്രകാരം വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഡിജിറ്റൽ ഫോട്ടോഗ്രാഫർ) തസ്തികയ്ക്ക് ഡിസംബർ 7 നും, പി.എസ്.സി. ആസ്ഥാന ഓഫീസിൽ ഇന്റർവ്യൂ നടത്തും.
ഒറ്റത്തവണ വെരിഫിക്കേഷൻ
കൊല്ലം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 230/2016 പ്രകാരം പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്. തസ്തികയ്ക്ക് 21, 22 തീയതികളിൽ പി.എസ്.സി. കൊല്ലം ജില്ലാ ഓഫീസിൽ വച്ചും, കോട്ടയം ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട് (ഹോമിയോ) (എൻ.സി.എ.-ഈഴവ, മുസ്ലീം, ഒ.ബി.സി., എസ്.ഐ.യു.സി.നാടാർ), ഇന്ത്യൻ സിസ്റ്റംസ് ഒഫ് മെഡിസിൻ/ഇൻഷ്വറൻസ് മെഡിക്കൽ സർവീസസ്/ആയുർവേദ കോളേജസ് വകുപ്പുകളിൽ ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട് (ആയുർവേദം) (എൻ.സി.എ.-ഒ.എക്‌സ്.) തസ്തികകൾക്ക് 22 മുതൽ 26 വരെ പി.എസ്.സി. കോട്ടയം ജില്ലാ ഓഫീസിൽ വച്ചും, കാറ്റഗറി നമ്പർ 448/2016 പ്രകാരം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ഇലക്ട്രീഷ്യൻ തസ്തികയ്ക്ക് 27 നും, കാറ്റഗറി നമ്പർ 225/2016, 143/2016, 144/2016, 145/2016, 146/2016, 147/2016, 148/2018 പ്രകാരം കേരള മുനിസിപ്പൽ കോമൺ സർവീസിലെ ഡ്രൈവർ ഗ്രേഡ് രണ്ട് (എൽ.ഡി.വി.) (നേരിട്ട്/എൻ.സി.എ. നിയമനം) തസ്തികയ്ക്ക് 26, 27, ഡിസംബർ 1, 3, 4, 10, 11 തീയതികളിലും പി.എസ്.സി. ആസ്ഥാന ഓഫീസിൽ ഒറ്റത്തവണ വെരിഫിക്കേഷൻ നടത്തും.
വകുപ്പുതല വാചാപരീക്ഷ
2018 ജൂലായിലെ വകുപ്പുതല വാചാ പരീക്ഷയ്ക്കായി അപേക്ഷ സമർപ്പിച്ചിരുന്ന അന്ധരായ ഉദ്യോഗസ്ഥർക്കായി 28 ന് കോഴിക്കോട്, എറണാകുളം മേഖലാ ആഫീസുകളിൽ വച്ചും, 29 ന് തിരുവനന്തപുരം ആസ്ഥാന ഓഫീസിൽ വച്ചും വാചാ പരീക്ഷ നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ഡിപ്പാർട്ട്‌മെന്റൽ ടെസ്റ്റ് വിഭാഗം ജോയിന്റ് സെക്രട്ടറിയുമായി (0471 2546303) ബന്ധപ്പെടണം.