ആറ്റിങ്ങൽ: തോട്ടിൽ നിന്നും ജലം ഊറ്റുന്നെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം. മുദാക്കൽ പഞ്ചായത്തിലെ കല്ലിൻമൂടിന് സമീപം പ്ലാവിൻമൂട്ടിലാണ് സംഭവം. പഞ്ചായത്ത് തോടിന്റെ നടുക്ക് കിണർ നിർമ്മിച്ച് സ്വകാര്യാവശ്യത്തിന് വെള്ളം ഉപയോഗിക്കുന്നെന്നാണ് പരാതി. യൂത്ത് കോൺഗ്രസ് പ്ലാവിൻമൂട് യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം എം.എ. ലത്തീഫ് ഉദ്ഘാടനം ചെയ്‌തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മിഥുൻ, ഇളമ്പ ഉണ്ണിക്കൃഷ്ണൻ, റഫീക്ക്, മനീഷ് അയിലം, രാകേഷ്, സാംസൺ, ജാഫർ, സഫീക്, റിയാസ്, അനസ്, അരുൺ എന്നിവർ നേതൃത്വം നൽകി.