തിരുവനന്തപുരം: സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ഇന്ന് പമ്പയും നിലയ്ക്കലും സന്ദർശിക്കും. രാവിലെ 9.30ന് പമ്പ ഗസ്റ്റ് ഹൗസിലെത്തുന്ന കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്കും അംഗങ്ങളായ കെ. മോഹൻകുമാറും പി. മോഹനദാസും പമ്പയിലും പരിസരപ്രദേശങ്ങളിലും ഭക്തജനങ്ങൾക്കായി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങൾ പരിശോധിക്കും. നിലയ്ക്കലിലും കമ്മിഷൻ സന്ദർശനം നടത്തും. ശബരിമലയിൽ ഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ നിഷേധിച്ച് മനുഷ്യാവകാശ ലംഘനം നടത്തുകയാണെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് സന്ദർശനം.