പ്രാക്ടിക്കൽ പരീക്ഷ
കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് നാലാം സെമസ്റ്റർ ബി.എസ് സി ഫിസ്‌ക്‌സ് ആൻഡ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസിന്റെ പ്രാക്ടിക്കൽ പരീക്ഷകൾ 21 നും 22നും അതത് പരീക്ഷാകേന്ദ്രങ്ങളിൽ വച്ചും, ബി.എസ്.സി എൻവയോൺമെന്റൽ സയൻസ് ആൻഡ് എൻവയോൺമെന്റ് ആൻഡ് വാട്ടർ മാനേജ്‌മെന്റ് കോഴ്‌സിന്റെ കെമിസ്ട്രി ലാബ് പരീക്ഷ 22 നും, ബി.എസ്.സി ഫിസിക്‌സ് (കോർ & കോംപ്ലിമെന്ററി), മൈക്രോ ബയോളജി, ബോട്ടണി (കോംപ്ലിമെന്ററി) പ്രാക്ടിക്കൽ പരീക്ഷകൾ 22 മുതൽ ഡിസംബർ 4 വരെ അതതു കോളേജുകളിൽ വച്ചും നടത്തും.
കെ മാറ്റ് പരീക്ഷ
കേരളത്തിലെ എല്ലാ സർവകലാശാലകളിലേക്കും, സർവകലാശാലകളുടെ കീഴിലുളള കോളേജുകളിലേക്കും എം.ബി.എ. പ്രവേശനത്തിന് അർഹത നേടുന്നതിനുളള പ്രവേശന പരീക്ഷയായ കെ മാറ്റ് കേരള, 2019 ഫെബ്രുവരി 17 ന് നടത്തും. അപേക്ഷകൾ 2019 ജനുവരി 31 വരെ ഓൺലൈനായി സമർപ്പിക്കാം . ജനറൽ വിഭാഗത്തിന് 1000 രൂപയും എസ്.സി/എസ്.ടി വിഭാഗത്തിന് 750 രൂപയുമാണ് അപേക്ഷാഫീസ്. അവസാനവർഷ ബിരുദ വിദ്യാർത്ഥികൾക്കും പരീക്ഷാഫലം പ്രതീക്ഷിക്കുന്നവർക്കും അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് kmatkerala.in. ഫോൺ: 0471-2335133, 8547255133.