നെയ്യാറ്റിൻകര: എൻ.എസ്.എസ് കരയോഗങ്ങളിലെ വനിതാ സ്വയംസഹായ സംഘങ്ങൾക്ക് ചെറുകിട തൊഴിൽ സംരംഭങ്ങൾ കണ്ടെത്തുന്നതിനും മാർഗനിർദേശം നൽകുന്നതിനും പഴവർഗ സംസ്കരണം, കേക്ക് നിർമ്മാണം എന്നിവയുടെ പരിശീലനം നൽകുന്നതിനായും സംഘടിപ്പിച്ച ത്രിദിന ക്യാമ്പ് യൂണിയൻ പ്രസിഡന്റ് കോട്ടുകാൽ കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. തലയിൽ കരയോഗ ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പിൽ യൂണിയൻ വൈസ് പ്രസിഡൻറ് നാരായണ നായർ അദ്ധ്യക്ഷത വഹിച്ചു.എൻ.എസ്.എസ് കോർഡിനേറ്റർ നാരായണൻ നായർ, എ.ആർ ഷെഫീഖ്, ഭരണസമിതി അംഗങ്ങളായ മാമ്പഴക്കര കെ. രാജശേഖരൻ നായർ, മാധവൻപിള്ള, മുരളീധരൻ നായർ, പ്രവീൺകുമാർ, സുഭിലാൽ, ഡി. വേണുഗോപാൽ, കുമാരി പ്രേമ, ശ്രീലേഖ തലയിൽ കരയോഗം പ്രസിഡൻറ് ഹരിഹരൻ, സെക്രട്ടറി രവീന്ദ്രൻ നായർ തുടങ്ങിയവർ സംസാരിച്ചു. യൂണിയൻ സെക്രട്ടറി കെ .രാമചന്ദ്രൻനായർ സ്വാഗതവും എൻ.എസ്.എസ് ഇൻസ്പെക്ടർ മഹേഷ് കൃതജ്ഞതയും പറഞ്ഞു.