വർക്കല: സി.പി.എം വർക്കല മണ്ഡലം കമ്മിറ്റിയുടെ ജനമുന്നേറ്റയാത്ര മടവൂരിൽ സമാപിച്ചു. ജില്ലാകമ്മിറ്റി അംഗങ്ങളായ വി.ജോയി എം.എൽ.എ ക്യാപ്റ്രനും അഡ്വ. എസ്.ഷാജഹാൻ മാനേജരുമായ കാൽനട പ്രചരണജാഥയ്ക്ക് മണ്ഡലത്തിൽ വിവിധ സ്ഥലങ്ങളിൽ ഊഷ്മളമായ സ്വീകരണമാണ് നൽകിയത്. സമാപന ദിവസം മടവൂർ പുലിയൂർകോണത്ത് നിന്നും ആരംഭിച്ച് മടവൂരിൽ സമാപിച്ചു. തുടർന്ന് നടന്ന സമ്മേളനം അഡ്വ.മടവൂർ അനിൽ ഉദ്ഘാടനം ചെയ്തു. ശ്രീജാ ഷൈജുദേവ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിയേറ്റംഗം ബി.പി.മുരളി, വർക്കല ഏരിയാ സെക്രട്ടറി എസ്.രാജീവ്, കെ.എം.ലാജി, എം.കെ.യൂസഫ്, ജെ.ശശാങ്കൻ, ബിന്ദുഹരിദാസ്, അഡ്വ. ജി.രാജു, ജി.വിജയകുമാർ, അടുക്കൂർ ഉണ്ണി തുടങ്ങിയവർ സംസാരിച്ചു.