n-e-balaram

തിരുവനന്തപുരം: എൻ.ഇ. ബാലറാം ജന്മശതാബ്‌ദി ആഘോഷം ഇന്ന് തിരുവനന്തപുരത്ത് തുടങ്ങും. എൻ.ഇ. ബാലറാം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാർക്സിയൻ സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ എം.എൻ.വി.ജി അടിയോടി ഹാളിൽ വൈകിട്ട് 4ന് നടക്കുന്ന അനുസ്‌മരണ സമ്മേളനം പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഭാരതീയ ദർശനങ്ങളും എൻ.ഇ. ബാലറാമും എന്ന വിഷയത്തിൽ യുവകലാസാഹിതി സംസ്ഥാന സെക്രട്ടറി എ.പി. അഹമ്മദ് പ്രഭാഷണം നടത്തും. സി. ദിവാകരൻ എം.എൽ.എ, കെ. പ്രകാശ്ബാബു, എൻ. രാജൻ, ജി.ആർ. അനിൽ, വി. ദത്തൻ, കെ. ദിലീപ് എന്നിവർ സംസാരിക്കും.