തിരുവനന്തപുരം: ശബരിമലയിലെ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്റി പിണറായി വിജയൻ ഇന്നോ നാളെയോ ഗവർണർ ജസ്റ്റിസ് പി. സദാശിവത്തെ കണ്ട് കാര്യങ്ങൾ വിശദീകരിച്ചേക്കും. ശബരിമലയിലെ നിലവിലെ സ്ഥിതി സംബന്ധിച്ച് നിരവധി പരാതികൾ ഗവർണർക്ക് ലഭിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തും. പൊലീസിന്റെ നിയന്ത്രണങ്ങളെക്കുറിച്ചും സൗകര്യങ്ങളില്ലാത്തതിനെക്കുറിച്ചുമുള്ള ശബരിമല കർമ്മസമിതിയുടെ പരാതി ഗവർണർ മുഖ്യമന്ത്രിക്ക് കൈമാറും. ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്തതിനാൽ ലക്ഷക്കണക്കിന് ഭക്തർ നേരിടുന്ന പ്രയാസങ്ങളിലുള്ള ആശങ്കയും ഗവർണർ അറിയിക്കും.
അതേസമയം, ശബരിമലയിലെ സ്ഥിതിഗതികളെക്കുറിച്ച് ഗവർണർ, കേന്ദ്ര ആഭ്യന്തരമന്ത്റി രാജ്‌നാഥ് സിംഗിനെ ധരിപ്പിച്ചിട്ടുണ്ട്.