j

തിരുവനന്തപുരം: ആശുപത്രിയിൽ ചികിത്സയിലുള്ളയാളിന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്‌തു. കുന്നുകുഴി ബാർട്ടൻഹിൽ കോളനിയിൽ ടി.സി / 794ൽ കിച്ചു എന്ന് വിളിക്കുന്ന അരുൺബാബു (24), ആനാട് പണ്ടാരക്കോണം ചന്ദ്രമംഗലം ലക്ഷംവീട് കോളനിയിൽ വിനീത് (23) എന്നിവരെയാണ് അറസ്റ്റുചെയ്‌തത്. ജനറൽ ആശുപത്രിയിൽ 16-ാം വാർഡിൽ ചികിത്സയിൽ കഴിയുന്ന ആട്ടോ ഡ്രൈവർ സുകേശൻ ചാർജ് ചെയ്യാൻ വച്ചിരുന്ന ഫോൺ മോഷണം പോയിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ പേവാർഡിനു സമീപം സംശയകരമായ സാഹചര്യത്തിൽ കണ്ട ഇവരെ പൊലീസ് ചോദ്യം ചെയ്‌തപ്പോഴാണ് കുറ്റം സമ്മതിച്ചത്. പ്രതികളുടെ കൈയിൽ നിന്നു പത്തോളം സ്മാർട്ട് ഫോണുകൾ കണ്ടെടുത്തു. കന്റോൺമെന്റ് സബ് ഇൻസ്‌പെക്ടർ ബി.എം. ഷാഫിയുടെ നേതൃത്വത്തിൽ എസ്.ഐ മുഹമ്മദാലി ,സീനിയർ സിവിൽ പൊലീസ് ഓഫീസർ സന്തോഷ്, സിവിൽ പൊലീസ് ഓഫീസർ ഷൈജു എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ റിമാൻഡ് ചെയ്‌തു.