harnindranath

തിരുവനന്തപുരം: തുഞ്ചൻ ഭക്തിപ്രസ്ഥാന പഠന കേന്ദ്രത്തിന്റെ ഈ വർഷത്തെ തുഞ്ചത്തെഴുത്തച്ഛൻ ശ്രേഷ്‌ഠ പുരസ്‌കാരത്തിന് പി. ഹരീന്ദ്രനാഥ് അർഹനായി. 25000 രൂപയും തുഞ്ചത്തെഴുത്തച്ഛന്റെ ചിത്രം ആലേഖനം ചെയ്‌ത ശില്‌പവും പ്രശസ്‌തിപത്രവും അടങ്ങുന്ന പുരസ്‌കാരം ഡിസംബർ 4ന് വൈകിട്ട് 3ന് പ്രസ് ക്ലബ്ബ് ഹാളിൽ വച്ച് നൽകും. ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തെ ആധാരമാക്കി രചിച്ച ഇന്ത്യ- ഇരുളും വെളിച്ചവും എന്ന ഗ്രന്ഥത്തിനാണ് പുരസ്‌കാരം. അഡ്വ.ടി. കുഞ്ഞിരാമക്കുറുപ്പ് ഫൗണ്ടേഷൻ പുരസ്കാരം, ദുബായ് പ്രവാസി ബുക് ട്രസ്റ്റ് പുരസ്കാരം, കെ.വി. സുരേന്ദ്രനാഥ് പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. കോഴിക്കോട് വടകര സ്വദേശിയാണ്.