തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജുകളിൽ ദിവസവേതന/ കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന അദ്ധ്യാപകരുടെ വേതനം ഉയർത്തി ഉത്തരവായി. യു.ജി.സി/എ.ഐ.സി.ടി.ഇ നിഷ്‌കർഷിച്ച യോഗ്യതയുള്ളവർക്ക് പ്രതിദിനം 1,750 രൂപയും പ്രതിമാസം പരമാവധി 43,750 രൂപയുമാണ് പുതിയ വേതനം. നിലവിൽ 500 രൂപയും 25,000 രൂപയുമായിരുന്നു.
യു.ജി.സി യോഗ്യതയില്ലാത്തവർക്ക് പ്രതിദിനം 1,600 രൂപയും പ്രതിമാസം 40,000 രൂപയുമായിരിക്കും പുതിയ വേതനം. നിലവിൽ പ്രതിദിനം 300 രൂപയും പ്രതിമാസം 20,740 രൂപയുമായിരുന്നു. വർദ്ധനവിന് 2017 ഏപ്രിൽ ഒന്ന് 1 മുതൽ പ്രാബല്യമുണ്ടായിരിക്കും. സർക്കാർ, എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളേജുകൾ, മ്യൂസിക്, ട്രെയിനിംഗ്, സംസ്‌കൃത, ഫിസിക്കൽ എഡ്യൂക്കേഷൻ, എൻജിനിയറിംഗ്, പോളിടെക്‌നിക്ക് കോളേജുകൾക്ക് ഉത്തരവ് ബാധകമായിരിക്കും.