iti-election

തിരുവനന്തപുരം: സംസ്ഥാനത്തെ ഐ.ടി.ഐകളിൽ എസ്.എഫ്.ഐയ്‌ക്ക് വൻ വിജയം. 86ഐ.ടി.ഐകളിൽ 83ലും എസ്.എഫ്.ഐ വിജയിച്ചു. 12 ജില്ലകളിൽ സമ്പൂർണ വിജയം നേടി. ഇടുക്കിയിൽ 4 ൽ 3 ഉം, കാസർകോട് 8ൽ 6 ഉം ഐ.ടി.ഐകളിൽ വിജയിച്ചു. വിജയത്തിനായി പ്രവർത്തിച്ചവരെ പ്രസിഡന്റ് വി.എ. വിനീഷും സെക്രട്ടറി കെ.എം. സച്ചിൻദേവും എന്നിവർ അഭിവാദ്യം ചെയ്‌തു.