തിരുവനന്തപുരം :സന്നിധാനത്ത് നിന്നും അറസ്റ്റ് ചെയ്ത് റിമാന്റിലായ അയ്യപ്പഭക്തരെയും പൂജപ്പുര സെൻട്രൽ ജയിലിൽ എത്തിച്ചു.ഇന്നലെ രാത്രി ഒൻപതേമുക്കാലോടെയാണ് പോലീസിന്റെ തിരുവനന്തപുരത്ത് എത്തിച്ചത്.ബസിൽ ഇവിടെ എത്തിക്കുന്നതറിഞ്ഞ് എം,മണിക്കൂറുകൾക്ക് മുൻപ് തന്നെ നൂറുകണക്കിന് അയ്യപ്പഭക്തർ ജയിൽ കവാടത്തിന് മുന്നിൽ നാമജപ പ്രതിഷേധം നടത്തി.ജയിൽ ഗേറ്റ് തള്ളിത്തുറന്ന് അകത്തുകയറാനും ശ്രമം നടത്തിയിരുന്നു.റിമാന്റിലായ അയ്യപ്പ ഭക്തരെയും വഹിച്ചുകൊണ്ടു വാഹനം എത്തിച്ചേർന്നപ്പോൾ പൂവ് എറിഞ്ഞാണ് പ്രവർത്തകർ സ്വീകരിച്ചത്.