പൂവച്ചൽ: കൊണ്ണിയൂർ - ചക്കിപ്പാറ റോഡിന്റെ നിർമ്മാണോദ്ഘാടനം കെ.എസ്.ശബരീനാഥൻ എം.എൽ.എ.നിർവഹിച്ചു. എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നു ഒരു കോടി രൂപ വിനിയോഗിച്ചാണ് ആധുനിക രീതിയിൽ റോഡ് നവീകരിച്ചത്. യോഗത്തിൽ ജില്ലാ പഞ്ചായത്തംഗം എൽ.പി.മായാദേവി അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് എൻജിനിയർ ടി.എസ്. ജയരാജ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ വി.ജി. രമ്യ, ഷെരീഫാ ബീവി, സത്യനേശൻ, ഡെയിൽവ്യൂ ഡയറക്ടർ സി.ക്രിസ്തുദാസ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സത്യദാസ് പൊന്നെടുത്തകുഴി, മുഹമ്മദ് ഇസ്മായേൽ, കൊണ്ണിയൂർ സലിം, പി.രമേശൻ, തുടങ്ങിയവർ സംസാരിച്ചു.