j

നേമം: പൂഴിക്കുന്ന് മഹാത്മ പുരുഷ സ്വയം സഹായസംഘം വാർഷികഘോഷവും കുടുംബസംഗമവും വാർഡ് കൗൺസിലർ എം.ആർ. ഗോപൻ ഉദ്ഘാടനം ചെയ്തു. എസ്. അനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ നേമം എസ്.ഐ സജികുമാർ മുതിർന്ന വ്യക്തികളെ ആദരിച്ചു. സുകുമാരൻ നായർ, വി. ശിവരാജൻ എന്നിവർ സംസാരിച്ചു. 'കുട്ടികളിലെ വ്യക്തിത്വ വികസന പ്രശ്നങ്ങളും പരിഹാരമാർഗങ്ങളും' എന്ന വിഷയത്തിൽ എസ്. സലീന ക്ളാസെടുത്തു. ജി. കുഞ്ഞുമോൻ സ്വാഗതവും രമേശനാശാരി നന്ദിയും പറ‌ഞ്ഞു.

caption പൂഴിക്കുന്ന് മഹാത്മ പുരുഷ സ്വയം സഹായസംഘം വാർഷികഘോഷവും കുടുംബസംഗമവും വാർഡ് കൗൺസിലർ എം.ആർ. ഗോപൻ ഉദ്ഘാടനം ചെയ്യുന്നു. നേമം എസ്.ഐ സജികുമാർ, എസ്. അനിൽകുമാർ, സുകുമാരൻ നായർ, വി. ശിവരാജൻ, ജി. കുഞ്ഞുമോൻ എന്നിവർ സമീപം