ആര്യനാട്: അന്തർ സംസ്ഥാന പാതയായ നെടുമങ്ങാട്- ഷെർലക്കോട് സ്റ്രേറ്റ് ഹൈവേ തകർന്നതോടെ ഇതുവഴി യാത്രചെയ്യുന്ന യാത്രക്കാരുടെ നട്ടെല്ലൊടിയുകയാണ്. ശക്തമായ കാലവർഷക്കെടുതിയിൽ റോഡ് പൂർണമായും തകർന്നു. റോഡ് തകർന്നിട്ട് മാസങ്ങളായെങ്കിലും കുഴികളടയ്ക്കാൻ പോലും പി.ഡബ്ല്യൂ.ഡി അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നും പരാതിയുണ്ട്. നെടുമങ്ങാട് മുതൽ കള്ളിക്കാട് വരെ പലയിടങ്ങളിലും റോഡിലൂടെ സഞ്ചരിക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ്. റോഡ് തകർന്ന് ചെളിയും രൂപപ്പെട്ടതോടെ ഇവിടെ നിരവധി അപകടങ്ങളും നടക്കാറുണ്ട്. തോളൂർ, കാരനാട്, മഞ്ചംമൂല, പാറയ്ക്കര, കുന്നുനട, നെട്ടിറച്ചിറ, മുക്കോലയ്ക്കൽ, കുളവിക്കോണം എന്നിവിടങ്ങളിലും കുറ്രിച്ചൽ മുതൽ കള്ളിക്കാട് വരെയുള്ള പരുത്തിപ്പള്ളി, ദേവൻകോട് തുടങ്ങിയ പ്രദേശങ്ങളിലും റോഡ് തകർന്ന നിലയിലാണ്.
ആശാസ്ത്രിയമായ ഓട നിർമ്മാണവും
ഉഴമലയ്ക്കൽ പാറക്കര, കുന്നുനട പ്രദേശങ്ങളിൽ വ്യാപകമായി റോഡ് തകർന്നതോടെ പ്രദേശവാസികൾ ജെ.സി.ബി ഉപയോഗിച്ച് താത്കാലിക ഓട നിർമ്മിച്ചു. ഇതിലെ മണ്ണ് റോഡിലെ കുഴികൾ അടയ്ക്കാനായി ഉപയോഗിച്ചു. എന്നാൽ മഴ കനത്തതോടെ ഇത് ചെളിക്കളമായി. ഇവിടുത്തെ വലിയ കുഴികളിൽ വീണ് നിരവധി ഇരുചക്രവാഹന യാത്രക്കാർക്ക് പരിക്ക് പറ്രിയിട്ടുണ്ട്. തോളൂർ ഭാഗത്തായി സ്വകാര്യ ഓഡിറ്റോറിയത്തിന് സമീപത്തായി കരമന ആറിലേക്ക് വെള്ളം പോകാൻ ഉണ്ടായിരുന്ന ഓട നശിച്ചു. ഇതോടെ വെള്ളക്കെട്ട് പരിഹരിക്കാനായി പുതിയ ഓടയുടെ നിർമ്മാണവും തുടങ്ങി. എന്നാൽ ആശാസ്ത്രിയമായ ഓട നിർമ്മാണം കാരണം വെള്ളക്കെട്ടിന് പരിഹാരം കാണാൻ കഴിയില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
അപകടങ്ങൾ പതിവാകുന്നു
തമിഴ് നാട്ടിലേയ്ക്കടക്കം ദിവസവും ആയിരക്കണക്കിന് വാഹനങ്ങളാണ് ഈ റോഡിലൂടെ സഞ്ചരിക്കുന്നത്. കൂടാതെ അമിത ഭാരം കയ്യറ്റി വരുന്ന വാഹനങ്ങളും പാറ ക്വാറികളിൽ നിന്നുള്ള ടിപ്പറോട്ടവും റോഡിന്റെ തകർച്ചയ്ക്ക് കാരണമായി. വർഷങ്ങൾക്ക് മുൻപ് റോഡ് നവീകരച്ചപ്പോഴുള്ള അശാസ്ത്രിയതയാണ് റോഡ് പൊട്ടിപ്പൊളിയാനുള്ള കാരണമായതെന്നും ആക്ഷേപമുണ്ട്. വലിയ മഴക്കാലമായാൽ റോഡിലൂടെയാണ് മുഴുവൻ വെള്ളവും ഒഴുകുന്നത്. വെള്ളം കെട്ടി നിൽക്കുന്നത് റോഡിന്റെ തകർച്ചയ്ക്ക് കാരണമായിട്ടുണ്ട്. ഇപ്പോൾ ഇരുചക്രവാഹനങ്ങൾ ഉൾപ്പെ