കുഴിത്തുറ: തിരുവട്ടാർ ചെട്ടിയാർ കനാലിൽ സ്ത്രീയുടെ മൃതദേഹം . ഇന്നലെ രാവിലെയാണ് ചെട്ടിയാർ-പട്ടണം കനാലിൽ 25 വയസ്സ് തോന്നിക്കുന്ന മൃതദേഹം കരയോട് ചേർന്ന് ഒഴുകിയെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ തിരുവട്ടാർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ , പൊതുജനങ്ങളുടെ സഹായത്തോടെ ശവം കരയ്ക്കെടുത്തു. സ്ത്രീ ആരെന്നും ഇതൊരു കൊലപാതകമാണോ അതോ ആത്മഹത്യയാണോ എന്നും അന്വേഷിച്ചുവരികയാണ് . മൃതദേഹത്തിൽ മുറിവുകൾ ഇല്ലായിരുന്നു. അധികം ജീർണിച്ചിരുന്നുമില്ല.ഈ കനാലിലൂടെ അടുത്ത കാലത്തെങ്ങും മൃതദേഹം ഒഴുകിവന്നിട്ടില്ല. ജനങ്ങൾക്കിടയിൽ ഇത് ഭയപ്പാടുണ്ടാക്കിയിരിക്കുകയാണ്.