തിരുവനന്തപുരം: പ്രളയ ദുരിതത്തിൽപ്പെട്ട കേരളത്തിന് കൂടുതൽ സാമ്പത്തികസഹായങ്ങൾ കേന്ദ്രം നിഷേധിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇനി കൂടുതൽ സഹായങ്ങൾ കേരളത്തിന് നൽകേണ്ടതില്ലെന്ന നിലപാടിലാണ് കേന്ദ്രസർക്കാർ എന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന.
പ്രളയത്തിന് ശേഷം സംസ്ഥാനത്ത് പുനർനിർമ്മാണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. അതിന് നല്ലരീതിയിൽ കേന്ദ്രസഹായം ലഭിക്കണം. അതാണ് പ്രതീക്ഷിച്ചിരുന്നതും. ഇതുവരെ പുതിയ സഹായം ലഭിച്ചിട്ടില്ല. നേരത്തേ നൽകിയതിൽ കൂടുതൽ ലഭിക്കില്ലെന്നാണ് ഇപ്പോൾ ലഭിക്കുന്ന വാർത്തകൾ.
ശബരിമല വിഷയത്തിൽ ബി.ജെ.പിയുടെ വെട്ടിൽ എൻ.എസ്.എസ് വീണോയെന്ന് ചോദിച്ചപ്പോൾ ആരാണ് മുന്നിൽ എന്ന് നോക്കിയാൽ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.