അബുദാബി:കേട്ടില്ലേ.. ദുബായ് പൊലീസ് ദാ ആകാശത്തോളം വളർന്നു. അധികം വൈകാതെ അവർ കള്ളനെ പറന്നു പിടിക്കും. കാഴ്ചയിൽ ഡ്രോണിന്റെയും ബൈക്കിന്റയും രൂപത്തിലുള്ള പറക്കും ബൈക്കുകൾ ദുബായ് പൊലീസിന്റെ ഭാഗമാവുകയാണ്. അടിയന്തര സന്ദർഭങ്ങളിൽ അതിവേഗം ലക്ഷ്യത്തിലെത്താനും നിരീക്ഷണത്തിനുമെല്ലാം ഉപയോഗപ്പെടും. ദുബായ് പൊലീസിനു മാത്രമായി രൂപകൽപന ചെയ്ത മോഡലാണിത്.ചെറുതായതിനാൽ എവിടെയും പറന്നിറങ്ങാനാകും.കഴിഞ്ഞവർഷത്തെ ജൈറ്റക്സിൽ ബൈക്കിന്റെ മോഡൽ പ്രദർശിപ്പിച്ചിരുന്നു.
കാലിഫോർണിയയിലുള്ള സ്റ്റാർട്ടപ്പ് കമ്പനി ഹോവർസർഫാണ് ഡ്രോണിന്റെയും
ബൈക്കിന്റയും സമ്മിശ്രമായ സ്കോർപിയൻ-3 എന്നപറക്കും ബൈക്ക് നിർമ്മിക്കുന്നത്.
ബൈക്കിനു കാർബൺ ഫൈബർ കൊണ്ടുള്ള ചട്ടക്കൂട്
റിമോട്ട് കൺട്രോൾ മുഖേനയും പ്രവർത്തിക്കും
മൂന്നു ബ്ലേഡുള്ള നാലു പ്രൊപ്പല്ലറുകൾ
ഇരട്ട ജോയ്സ്റ്റിക്കുകളുടെ സഹായത്തോടെ നിയന്ത്രിക്കാം
5 മീറ്റർ ഉയരത്തിൽ പറക്കാം
ഡ്രോൺ മോഡിൽ 40 മിനിട്ടും പൈലറ്റ് നിയന്ത്രണത്തിൽ 10 മുതൽ 25 മിനിട്ടു വരെയും പറക്കാം
150,000 ഡോളർ വില ( ഏകദേശം 1,00,00,000 രൂപ)
മണിക്കൂറിൽ 96 കിലോമീറ്റർ വേഗത
114 കിലോഗ്രാം ഭാരം
12.3 കിലോവാട്ട് അവർ ബാറ്ററി
2.5 മണിക്കൂർ ബാറ്ററി ചാർജ് ചെയ്യണം.
ബൈക്കിന്റെ നീളം 2 മീറ്റർ
ഓഫിസർമാർക്കു പരിശീലനം ആരംഭിച്ചു. ഏതാനും മാസങ്ങൾക്കുള്ളിൽ ആദ്യ ബൈക്കുകൾ എത്തും.
-ദുബായി പൊലീസ് എൻജി. വിഭാഗം
ഡയറക്ടർ ഖാലിദ് അൽ റസൂഖി
.